അ​റ​സ്റ്റു ചെ​യ്തു

10:20 PM Mar 22, 2017 | Deepika.com
പാ​ലാ: വൃ​ദ്ധ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ എ​ഴു​പ​ത്തി​യാ​റു​കാ​ര​ൻ അ​റ​സ്റ്റി​ൽ. വി​വാ​ഹ ബ്രോ​ക്ക​റാ​യ ഗം​ഗാ​ല​യ​ത്തി​ൽ ഗം​ഗാ​ധ​ര​നെ​യാ​ണ് രാ​മ​പു​രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. രാ​മ​പു​ര​ത്തി​നു സ​മീ​പ​മു​ള്ള സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന വൃ​ദ്ധ​യാ​ണ് ഇ​യാ​ളു​ടെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. നാ​ണ​ക്കേ​ടു കാ​ര​ണം സം​ഭ​വം പു​റ​ത്ത​റി​യി​ച്ചി​ല്ലെ​ങ്കി​ലും അ​സ്വ​സ്ഥ​ത​യി​ലാ​യ വൃ​ദ്ധ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ ഇ​വ​ർ വി​വ​രം ഡോ​ക്ട​റോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്തു.
കു​റ​വി​ല​ങ്ങാ​ട്: ആ​റാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ പി​താ​വ് അ​റ​സ്റ്റി​ലാ​യി. കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സാ​ണ് പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി പി​താ​വി​ന്‍റെ ഉ​പ​ദ്ര​വം സം​ബ​ന്ധി​ച്ച് അ​ധ്യാ​പി​ക​യോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. അ​ധ്യാ​പി​ക ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച് പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.