ഉപവാസ മധ്യസ്ഥ പ്രാർഥന
10:20 PM Mar 22, 2017 | Deepika.com
പാലാ: രൂപത കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ ഒന്പതു മുതൽ മൂന്നു വരെ പാലാ കത്തീഡ്രൽ പള്ളിയിൽ ഉപവാസ മധ്യസ്ഥ പ്രാർഥന നടത്തും. കുട്ടികൾക്കു വേണ്ടി പ്രത്യേക പ്രാർഥന നടത്തും. ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ വചനം പങ്കുവയ്ക്കും. ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ, ഇവാഞ്ചലൈസേഷൻ ടീമംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും. കുന്പസാരത്തിനു സൗകര്യവും രോഗികൾക്കുവേണ്ടി പ്രത്യേക പ്രാർഥനയും നടക്കും.