തെരഞ്ഞെടുപ്പ് ഹർജി തള്ളി
10:20 PM Mar 22, 2017 | Deepika.com
പാലാ: കടനാട് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലേയ്ക്ക് 2015 ൽ നടന്ന തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അലക്സ് കോഴിക്കോട്ട് ഹർജിക്കാരനായി എതിർ സ്ഥാനാർഥിയായി വിജയിച്ച ബേബി ഉറുന്പുകാട്ടിനെതിരേ പാലാ മുനിസിഫ് കോടതി മുന്പാകെ നൽകിയ ഹർജി ചെലവ് സഹിതം തള്ളി പാലാ മുൻസിഫ് ദേവൻ മേനോൻ ഉത്തരവായി. എതിർകക്ഷിക്കു വേണ്ടി അഡ്വ. കെ.ടി. ജേക്കബ് ഹാജരായി.