പ​ട്ടി​ത്താ​നം -കൂ​ത്താ​ട്ടു​കു​ളം റീ​ച്ചി​ൽ റോ​ഡ് സു​ര​ക്ഷാ പ​രി​ശോ​ധ​ന ഇ​ന്ന്

10:20 PM Mar 22, 2017 | Deepika.com
കു​റ​വി​ല​ങ്ങാ​ട്: എം​സി റോ​ഡ് ന​വീ​ക​ര​ണ​ത്തെത്തു​ട​ർ​ന്ന് ന​ട​പ്പാ​ക്കാ​നു​ള്ള സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നു​മാ​യി കെ​എ​സ്ടി​പി പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ന്ദ​ർ​ശ​നം ഇ​ന്ന് ന​ട​ത്താ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.
ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പു​തു​വേ​ലി വൈ​ക്കം ക​വ​ല, മോ​നി​പ്പ​ള്ളി മു​ക്ക​ട ജം​ഗ്ഷ​ൻ, കോ​ഴ ക​വ​ല, കു​റ​വി​ല​ങ്ങാ​ട് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, പ​ള്ളി​ക്ക​വ​ല, വെ​ന്പ​ള്ളി, പ​ട്ടി​ത്താ​നം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ്ര​ത്യേ​കം വി​ല​യി​രു​ത്തും.
അ​പ​ക​ടാ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​തു പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളും.
എം​സി റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​പ്പാ​ക്കാ​നു​ള്ള റോ​ഡ് സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.
സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.