തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തിലെ അഞ്ഞൂറ്റിമംഗലം ഗവ. എൽപി സ്കൂൾ നൂറാം വർഷത്തിലേയ്ക്ക് കടക്കുന്നു. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 24 ന് 11ന് കെ.എം. മാണി എം എൽഎ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി സ്കൂൾ ചരിത്ര പ്രകാശനം നിർവഹിക്കും. പ്രഫ. സി.ജെ. സെബാസ്റ്റ്യൻ ചരണകുന്നേൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യൻ പ്രതിഭകളെ ആദരിക്കും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ബി. ഷൈലജ സമ്മാനദാനം നിർവഹിക്കും. ഗ്രാമപഞ്ചായത്തംഗം മേരിമോൾ മൈക്കിൾ, വൽസമ്മ കുര്യൻ, രേഖ രാജീവ്, പി.ബി. മിനിമോൾ, വാർഡ് മെംബർ ഷൈനി മൈക്കിൾ, ഹെഡ്മിസ്ട്രസ് കുസുമം മാത്യു തുടങ്ങിയവർ പ്രസംഗിക്കും.
തലപ്പലം പഞ്ചായത്ത് ഗവ. എൽപി സ്കൂൾ ശതാബ്ദിയിലേയ്ക്ക്
10:20 PM Mar 22, 2017 | Deepika.com