ഫ്രാൻസിസ്കൻ അല്മായസഭ നോന്പുകാല രൂപതാസമ്മേളനം 25 ന് ഭരണങ്ങാനത്ത്
10:16 PM Mar 22, 2017 | Deepika.com
ഭരണങ്ങാനം: ഫ്രാൻസിസ്കൻ അല്മായസഭ പാലാ രൂപത നോന്പുകാല സമ്മേളനം 25 നു രാവിലെ ഒന്പതു മുതൽ ഭരണങ്ങാനം അസീസി ധ്യാനമന്ദിരത്തിൽ നടക്കും. രാവിലെ ഒന്പതിനു രജിസ്ട്രേഷൻ, 9.30 നു കുരിശിന്റെ വഴി. പത്തിനു നടക്കുന്ന സമ്മേളനം മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് ജോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ഫാ. സേവ്യർ കൊച്ചുറുന്പിൽ, ഫാ.ജോബി കരിയ്ക്കാംപള്ളി കപ്പൂച്ചിൻ, ഫാ. ആന്റണി വെച്ചൂർ കപ്പൂച്ചിൻ, ടോമി കളപ്പുര, റ്റിസി രാജു കടലംകാട്ട്, സോജൻ മാത്യു, ജോസ് മണ്ണൂർ, വി.ഒ. പോൾ, തോമസ് മാത്യു എന്നിവർ പ്രസംഗിക്കും. വിവാഹധനസഹായം, ജീവകാരുണ്യസഹായം, സമ്മാനദാനം എന്നിവ ബിഷപ് നിർവഹിക്കും.