മേ​റ്റ​ടി​യി​ൽ അ​ജ്ഞാ​ത ജീ​വി നാ​യ്ക്ക​ളെ ക​ടി​ച്ചു കൊ​ന്നു

02:01 AM Mar 22, 2017 | Deepika.com
മ​ട്ട​ന്നൂ​ർ: വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന നാ​യക്കു​ട്ടി​ക​ളെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചുകൊ​ന്നു. മ​റ്റൊ​ന്നി​ന് ക​ടി​യേ​റ്റു. ഇ​ന്നലെ പു​ല​ർ​ച്ചെ മ​രു​താ​യി മേ​റ്റ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. മേ​റ്റ​ടി​യി​ലെ കെ.​പി.​മ​നോ​ജ് കു​മാ​റി​ന്‍റെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന നാ​യക്കുഞ്ഞു​ങ്ങ​ളെ​യാ​ണ് ക​ടി​ച്ചുകൊ​ന്ന​ത്. വീ​ടി​ന് പി​റ​കി​ലു​ള്ള വി​റ​കു​പു​ര​യി​ലാ​ണ് രാ​ത്രി​യി​ൽ നാ​യ്​ക്കളെ കെ​ട്ടി​യി​ടാ​റു​ള്ള​ത്. ഇ​ന്നലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ നാ​യ്​ക​ളു​ടെ ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന വീ​ട്ടു​കാ​ർ വി​റ​കു​പു​ര​യി​ലെ​ത്തി​യ​തോ​ടെ ഒ​രു ജീ​വി വി​റ​കുപു​ര​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടിപ്പോ​യ​താ​യി പ​റ​യു​ന്നു. വ​ലി​യ നാ​യ​യ്ക്ക് ക​ടി​യേ​റ്റനിലയിലും ര​ണ്ടു കു​ഞ്ഞു​ങ്ങ​ൾ ക​ടി​യേ​റ്റ് ച​ത്ത നി​ല​യി​ലു​മാ​ണ് ക​ണ്ട​ത്.
പു​ലി​യാ​ണെ​ന്ന അ​ഭ്യൂ​ഹ​ത്തെത്തു​ട​ർ​ന്ന് ക​ണ്ണൂ​രി​ൽ നി​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രും മ​ട്ട​ന്നൂ​രി​ൽ നി​ന്ന് പോ​ലീ​സും വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.