സൊസൈറ്റി വാർഷികവും നാടൻപാട്ട് മത്സരവും ഏപ്രിൽ 23ന്
02:01 AM Mar 22, 2017 | Deepika.com
കേളകം: നാനായിപൊയിൽ മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികാഘോഷവും ഉത്തരകേരള ടീം നാടൻപാട്ട് മത്സരവും 'ഗ്രാമസംഗീതം-2017' ഏപ്രിൽ 23ന് ഉച്ചകഴിഞ്ഞ് കാക്കയങ്ങാട് പിഞ്ഞാണപ്പാറ സ്റ്റേഡിയത്തിൽ നടക്കും. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് ജെ. ദേവദാസ് അധ്യക്ഷത വഹിക്കും. രഞ്ജിത്ത് മാർക്കോസ് മുഖ്യപ്രഭാഷണം നടത്തും. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് സമ്മാനദാനം നിർവഹിക്കും. ഒന്നാം സമ്മാനമായി പേരാവൂർ കാട്ടുമാടം സെയിൽസ് കോർപറേഷൻ സ്പോൺസർ ചെയ്യുന്ന 15,000 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി കേളകം ഐഡിയൽ ട്രേഡേഴ്സ് സ്പോൺസർ ചെയ്യുന്ന 10,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി കേളകം മഹാരാജാസ് ജ്വല്ലറി സ്പോൺസൺ ചെയ്യുന്ന 5,000 രൂപയും ട്രോഫിയും ലഭിക്കും. മറ്റു ടീമുകൾ പ്രോത്സാഹന സമ്മാനങ്ങളും നൽകും. ഫോൺ: 0490 2412164, 9961882927.