നാ​യ​നാ​ർ ഫു​ട്ബോ​ൾ: പെ​രി​ങ്ങാ​ടി ജേ​താ​ക്ക​ൾ

02:01 AM Mar 22, 2017 | Deepika.com
ഇ​രി​ട്ടി : കോ​ളി​ക്ക​ട​വ് ഇ.​കെ. നാ​യ​നാ​ർ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു വ​ന്ന ഇ .​കെ. നാ​യ​നാ​ർ അ​ഖി​ലേ​ന്ത്യാ ഫു​ട്‍​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പി​എം​എ​ഫ്സി പെ​രി​ങ്ങാ​ടി ജേ​താ​ക്ക​ളാ​യി. യു​ണൈ​റ്റ​ഡ് എ​ഫ്സി ഇ​രി​ട്ടി​യെ 5 -1 നാ​ണ് ഇ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വി​ജ​യി​ക​ൾ​ക്ക് വേ​ണ്ടി നൈ​ജീ​രി​യ​ൻ താ​ര​ങ്ങ​ളാ​യ മ​മ്മ​ദ് , ബ്രൂ​സ് എ​ന്നി​വ​ർ ര​ണ്ടു വീ​തം ഗോ​ളു​ക​ളും അ​സ്‌​ക​ർ ഒ​രു ഗോ​ളും നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം സെ​വ​ൻ​സ് ഫു​ട​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ. ലെ​നി​ൻ നി​ർ​വ​ഹി​ച്ചു. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​പി. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള കേ​ശ അ​വാ​ർ​ഡു​ക​ൾ പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ശോ​ക​നും ജീ​വ​കാ​രു​ണ്യ ഫ​ണ്ടി​ന്‍റെ വി​ത​ര​ണം സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ കെ.​എം. ഹം​സ​യും ബം​പ​ർ സ​മ്മാ​ന​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് കെ. ​ശ്രീ​ധ​ര​നും നി​ർ​വ​ഹി​ച്ചു. വൈ.​വൈ. മ​ത്താ​യി, എ​ൻ.​ഐ. സു​കു​മാ​ര​ൻ, പി.​പ്ര​കാ​ശ​ൻ, അ​ഡ്വ. വി​നോ​ദ് കു​മാ​ര്‍, ഷി​ന്‍റോ കൂ​ട​പ്പാ​ട്ട്, എ​ൻ.​വി. മ​നോ​ഹ​ര​ൻ , ജെ​യ്‌​സ​ൺ കാ​ര​ക്കാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം. ​സു​മേ​ഷ് സ്വാ​ഗ​ത​വും കെ. ​ബി​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.