കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
01:59 AM Mar 22, 2017 | Deepika.com
മയ്യിൽ: പാടിക്കുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് നിസാര പരിക്കേറ്റു. ഇരിക്കൂർ സ്വദേശി മനോജിന് (35) ആണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ നാലിനായിരുന്നു അപകടം. കണ്ണൂർ ഭാഗത്തു നിന്നെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. കാർ നിർത്താതെ പോയി.