ഫാ. ​ടോം ഉ​ഴു​ന്നാ​ലിലി​ന്‍റെ മോചനം: മടന്പത്ത് കു​രി​ശി​ന്‍റെ വ​ഴി ഇ​ന്ന്

01:59 AM Mar 22, 2017 | Deepika.com
പ​യ്യാ​വൂ​ർ: ക​ണ്ണൂ​ർ സോ​ൺ ക​ത്തോ​ലി​ക്കാ ക​രി​സ്മാ​റ്റി​ക് മു​ന്നേ​റ്റം മ​ട​മ്പം സ​ബ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു വി​ശ്വാ​സ പ്ര​ഘോ​ഷ​ണ കു​രി​ശി​ന്‍റെ വ​ഴി പ്രാ​ർ​ഥ​നാ പ​ദ​യാ​ത്ര ന​ട​ത്തു​ന്നു. യ​മ​നി​ൽ ഭീ​ക​രു​ടെ പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന ഫാ.​ടോം ഉ​ഴു​ന്നാ​ലി​ലിനും മ​റ്റു ശു​ശ്രൂ​ഷ​ക​രോ​ടും അ​നു​ഭാ​വം രേ​ഖ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന കു​രി​ശി​ന്‍റെ വ​ഴി രാ​വി​ലെ എ​ട്ടി​നു മ​ട​മ്പം ലൂ​ർ​ദ് മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​ജോ​ർ​ജ് ക​പ്പു​കാ​ലാ​യി​ലി​ന്‍റെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ ആ​രം​ഭി​ക്കും.​
അ​ല​ക്സ് ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സ്റ്റീ​ഫ​ൻ കു​ള​ക്കാ​ട്ട്കു​ടി​യി​ൽ, പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് ടൗ​ൺ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​ബാ​ബു പാ​റ​ത്തോ​ട്ടും​ക​ര, ക​ണ്ട​ക​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സ​ജി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.
ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ ച​മ​ത​ച്ചാ​ലി​ൽ എ​ത്തി​ച്ചേ​രു​ന്ന കു​രി​ശി​ന്‍റെ വ​ഴി​പ​ദ​യാ​ത്ര വി​ശു​ദ്ധ എ​സ്ത​ഫാ​നോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ. ​സു​നി​ൽ പെ​രു​മാ​നൂരി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ സ​മാ​പി​ക്കും.
മ​ട​മ്പം സ​ബ് സോ​ൺ ആ​നി​മേ​റ്റ​ർ ഫാ. ​സ്റ്റീ​ഫ​ൻ കു​ള​ക്കാ​ട്ട് കു​ടി​യി​ൽ, സ​ബ് സോ​ൺ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സൈ​മ​ൺ വ​ട്ടു​കു​ളം, സെ​ക്ര​ട്ട​റി സ​ജി ന​ട​ക്കു​ഴ, സോ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ജി കാ​ക്ക​നാ​ട്ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു കു​രി​ശി​ന്‍റെ വ​ഴി പ​ദ​യാ​ത്ര ന​ട​ത്തു​ന്ന​ത്.