‘ദ​ളി​ത് യു​വ​തി​യെ വീ​ട്ടി​ൽ​ക​യ​റി മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണം’

01:44 AM Mar 22, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: ഗ​ർ​ഭി​ണി​യാ​യ ദ​ളി​ത് യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രേ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​മ​നു​സ​രി​ച്ച് പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​ർ​ദ​ന​ത്തി​നി​ര​യാ​യ യു​വ​തി​യെ നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചു.