വ​ജ്ര​ജൂ​ബി​ലി​യി​ൽ ചെ​റു​വ​ട്ടൂ​ർ സ്കൂ​ൾ ഹൈ​ട്ടെ​ക്കാ​കു​ന്നു

01:44 AM Mar 22, 2017 | Deepika.com
കോ​ത​മം​ഗ​ലം: വ​ജ്ര​ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യ ചെ​റു​വ​ട്ടൂ​ർ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹൈ​ട്ടെ​ക്കാ​ക്കി മാ​റ്റു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഹാ​ബി​റ്റാ​റ്റ് ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു. പ​ത്തു​കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് സ്കൂ​ൾ ഹൈ​ട്ടെ​ക്കാ​ക്കി മാ​റ്റു​ന്ന​ത്. സ്കൂ​ളി​ലെ കെ​ട്ടി​ട​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്തി ക്ലാ​സ് മു​റി​ക​ൾ സ്മാ​ർ​ട്ടാ​ക്കു​ക​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈ​താ​ന​ത്ത് ഷ​ട്ടി​ൽ, വോ​ളി​ബോ​ൾ കോ​ർ​ട്ടു​ക​ൾ ഒ​രു​ക്കു​ക​യും ചെ​യ്യും. 4x100 ആ​ധു​നി​ക ട്രാ​ക്ക്, ഓ​ഡി​റ്റോ​റി​യം, മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ്, പാ​ച​ക​പ്പു​ര തു​ട​ങ്ങി​യ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തും. ഇ​തി​നു വേ ​മാ​സ്റ്റ​ർ പ്ലാ​നും ത​യാ​റാ​ക്കും. അ​ഞ്ചു കോ​ടി സ​ർ​ക്കാ​ർ വി​ഹി​ത​വും അ​ഞ്ചു കോ​ടി പ​ഞ്ചാ​യ​ത്ത് മ​റ്റ് ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നു സ്വ​രൂ​പി​ച്ചു​മാ​ണ് സ്കൂ​ൾ ഹൈ​ട്ടെ​ക്കാ​ക്കി ഉ​യ​ർ​ത്തു​ന്ന​ത്. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. പ​രീ​ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ സ​ലിം തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി.