അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു വീ​ടു​ക​ൾക്കു നാശം

01:44 AM Mar 22, 2017 | Deepika.com
കൂ​ത്താ​ട്ടു​കു​ളം: മാ​ർ​ക്ക​റ്റ് റോ​ഡി​ൽ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് മൂ​ന്നു വീ​ടു​ക​ളു​ടെ ഭി​ത്തി​യും മു​ൻ​ഭാ​ഗ​ത്തെ മേ​ൽ​ക്കൂ​ര​യും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വീ​ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
ക​ല്ലോ​ലി​ക്ക​ൽ കു​ഞ്ഞു​മോ​ൾ, വി​ൽ​സ​ണ്‍ പു​ത്ത​ൻ​പീ​ടി​ക​യി​ൽ, റെ​ജി പാ​ല​ക്ക​ത്ത​ട​ത്തി​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യിരുന്നു സം​ഭ​വം. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന വീ​ട്ടു​കാ​ർ ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന​പ്പോ​ഴേ​ക്കും ഇ​ടി​ച്ച വാ​ഹ​നം വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​യി. വീ​ട്ടു​ട​മ​സ്ഥ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.