വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് എ​ൽ​ഡി​എ​ഫ് തു​ര​ങ്കം​വ​യ്ക്കു​ന്നു: ഉമ്മൻചാണ്ടി

01:40 AM Mar 22, 2017 | Deepika.com
പി​റ​വം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ര​ങ്കംവ​യ്ക്കു​ന്ന നി​ല​പാ​ടാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. പി​റ​വ​ത്ത് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ 40 കോ​ടി രൂ​പ അ​നു​വ​ദി​ച്ച എ​ക്സൈ​സ് ക​ട​വ് പാ​ലം പ​ദ്ധ​തി ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബ് ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ലം വേ​ണ​മെ​ന്നു​ള്ള​ത് ജ​ന​കീ​യ ആ​വ​ശ്യ​മാ​ണ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​ച്ച​ക്കൊ​ടി കാ​ണി​ച്ച​ത്.
വെ​ള്ളൂ​ർ ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ് പ്രി​ന്‍റ് ഫാ​ക്ട​റി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് വി​ൽ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം വ​ലി​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നു വ​ഴി​തെ​ളി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ന​ൽ​കി​യ 700-ഓ​ളം ഏ​ക്ക​ർ ഭൂ​മി​യാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് തീ​റെ​ഴു​താ​ൻ പോ​കു​ന്ന​ത്. വ​ള​രെ ലാ​ഭ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ എ​ച്ച്എ​ൻ​എ​ൽ വി​ൽ​ക്കാ​നു​ള്ള തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​വു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ണ്‍​ഗ്ര​സ് പി​റ​വം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ കെ. ​ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​നാ​യ സ​മ്മേ​ള​ന​ത്തി​ൽ മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ സാ​ബു കെ. ​ജേ​ക്ക​ബി​ന് നാ​ര​ങ്ങാ​നീ​ര് ന​ൽ​കി ഉ​പ​വാ​സം സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. രാ​വി​ലെ ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ​യാ​യി​രു​ന്നു. ഡി​സി​സി സെ​ക്ര​ട്ട​റി കെ.​ആ​ർ. പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. എം​എ​ൽ​എ​മാ​രാ​യ പി.​ടി. തോ​മ​സ്, വി.​പി. സ​ജീ​ന്ദ്ര​ൻ, മോ​ൻ​സ് ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ സ​നി​ൽ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ്സ​ണ്‍ ജോ​സ​ഫ്, ഐ.​കെ. രാ​ജു, കെ.​എം. സ​ലിം, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ്, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റി വി.​ജെ. പൗ​ലോ​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജു പാ​ണാ​ലി​ക്ക​ൽ, യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൽ​സ് പെ​രി​യ​പ്പു​റം, കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് പോ​ൾ ജോ​ണ്‍, വ​ലി​യ പ​ള്ളി വി​കാ​രി സൈ​മ​ണ്‍ ചെ​ല്ലി​ക്കാ​ട്ടി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.