മാ​ധ​വ മു​ദ്ര പു​ര​സ്ക്കാ​രം ക​ഥാ​കൃ​ത്ത് എ​സ്.​വി.​വേ​ണു​ഗോ​പ​ൻ നാ​യ​ർ​ക്ക് സമർപ്പിച്ചു

12:58 AM Mar 22, 2017 | Deepika.com
കാ​ട്ടാ​ക്ക​ട: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ന​ൽ​കു​ന്ന പ്ര​ഥ​മ മാ​ധ​വ മു​ദ്ര പു​ര​സ്ക്കാ​രം ക​ഥാ​കൃ​ത്ത് എ​സ്.​വി.​വേ​ണു​ഗോ​പ​ൻ നാ​യ​ർ​ക്ക് തി​രുവതാംകൂർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സിഡന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ സ​മ്മാ​നി​ച്ചു.
ഇ​ന്ന​ലെ രാ​ത്രി മ​ല​യി​ൻ​കീ​ഴ് ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഐ.​ബി സ​തീ​ഷ് എംഎ​ൽഎ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​വി മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, പ​ഞ്ചാ.​പ്ര​സി.​ച​ന്ദ്ര​ൻ നാ​യ​ർ, വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ഷാ ഭ​ഗ​വ​ത് ഗീ​ത ര​ചി​ച്ച മാ​ധ​വ ക​വി​യു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് പു​ര​സ്ക്കാ​രം ന​ൽ​കു​ന്ന​ത്.​മു​ൻ​പ് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യാ​ണ് പു​ര​സ്ക്കാ​രം ന​ൽ​കി​യി​രു​ന്ന​ത്.