നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഹ​ര്‍​ത്താ​ല്‍ ന​ട​ത്തി

12:58 AM Mar 22, 2017 | Deepika.com
നെ​യ്യാ​റ്റി​ന്‍​ക​ര: പ്ര​സ​വ​ത്തെ​ത്തു​ട​ര്‍​ന്ന് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റാ​രോ​പി​ത​യാ​യ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ സ​സ്പെ​ന്‍​ഡ് ചെ​യ്യാ​തെ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് സ്ഥ​ലം​മാ​റ്റി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കാ​മ​രാ​ജ് കോ​ണ്‍​ഗ്ര​സ് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഇ​ന്ന​ലെ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ച്ചു.
രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​യി​രു​ന്നു ഹ​ര്‍​ത്താ​ല്‍. ക​ട​ക​ന്പോ​ള​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ന്നു. രാ​വി​ലെ പ​ല​രും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നെ​ങ്കി​ലും സ​മ​ര​ക്കാ​ര്‍ എ​ത്തി അ​ട​പ്പി​ച്ചു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും സ​മ​ര​ക്കാ​രു​ടെ ഇ​ട​പെ​ട​ല്‍ കാ​ര​ണം പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് പാ​റ​ശാ​ല മു​ര്യ​ങ്ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും കു​ഞ്ഞും മ​രി​ച്ച​ത്. പാ​റ​ശാ​ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗം ഗു​രു​ത​ര​മാ​യി എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​യ​ര്‍​ന്നു.