പൂവാർ: ദക്ഷിണകേരള മഹായിടവക ബോർഡ് ഫോർ യൂത്ത് വർക്ക് പാറശാല ഏരിയായുടെ പ്രവർത്തന ഉദ്ഘാടനവും ഏകദിന സെമിനാറും 25 ന് രാവിലെഒന്പതിന് മേയ്പുരം സിഎസ്ഐ സഭയിൽ നടക്കും.
റവ. അലക്സ് ദാസിന്റെഅധ്യക്ഷതയിൽ ചേരുന്ന യോഗം മേയ്പുരം ഡിസ്ട്രിക്ട് ചെയർമാൻ പി. ജോൺ വില്യം രാജ് ഉദ്ഘാടനം ചെയ്യും.
പരശുവയ്ക്കൽ ഡിസ്ട്രിക്ട് ചെയർമാൻ റവ. ജെ. എസ്. വിൽഫ്രഡ് പാറ ശാല ഏരിയായിലെ ഡിസ്ട്രിക്ട് സി. ഇ. വൈ. എഫ് സെക്രട്ടറിമാരേയും ശാഖാ സെക്രട്ടറിമാരേയും ആദരിക്കും. സൗത്ത് കേരള ഡയോസിസ് പ്രോഗ്രാം ഓഫീസർ ജെ. എ നോബിൾ മില്ലർ, റവ. ഡി. അരുൺ സിഎസ്ഐ നെല്ലിക്കാക്കുഴി എന്നിവർ സെമിനാറിന് നേതൃത്വം നൽകും.
റവ. കുരിശുമുട്ടം സെൽവരാജ് സി എസ് ഐ കോഴിവിള ഗനപരിശീലനത്തിന് നേതൃത്വം നൽകും.
ബോർഡ് ഫോർ യൂത്ത് വർക്ക് പാറശാല ഏരിയായുടെ പ്രവർത്തന ഉദ്ഘാടനം 25 ന്
12:58 AM Mar 22, 2017 | Deepika.com