വാച്ചർമാരുടെ കുറവ് ക്ഷേത്രത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു
12:58 AM Mar 22, 2017 | Deepika.com
പേരൂർക്കട: വാച്ചർമാരില്ലാത്തതിനാൽ അന്പലമുക്ക് പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നു. ഇവിടെ രണ്ട ് വാച്ചർമാരാണ് ഉണ്ട ായിരുന്നത്. ഇതിൽ ഒരാളെ ദേവസ്വം കമ്മീഷണർ ഓഫീസിലേക്ക് മാറ്റി നിയമിച്ചിരുന്നു.രണ്ട ാമത്തെയാളെ സാന്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് അന്പലത്തിൽ പ്രതിസന്ധി രൂക്ഷമായത്. ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രമായതിനാൽ പകരക്കാരെ വയ്ക്കാൻ ക്ഷേത്ര ഭരണസമിതിക്ക് അധികാരമില്ല. എന്നാൽ ദേവസ്വം അധികൃതർ ഇക്കാര്യത്തിൽ വേണ്ട താൽപ്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം. ക്ഷേത്രത്തിന്റെ പൊതുവായ സുരക്ഷാ ചുമതലയും താക്കോലുകൾ കൈവശം വയ്ക്കുക എന്ന ജോലിയും ദൈനംദിന കാര്യങ്ങൾ ക്രമപ്പെടുത്തലും വാച്ചർമാരുടെ ജോലിയാണ്. രണ്ട്പേർ ഉണ്ടായിരുന്നിട്ടുപോലും കാര്യങ്ങൾ നല്ലനിലയിൽ കൊണ്ട ുപോകാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ക്ഷേത്രഭരണസമിതിയംഗങ്ങൾ പറയുന്നു. ദേവസ്വം അധികൃതർ ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കണമെന്നാണ് ആവശ്യം.