കോട്ടയം: ലോക വനം-ജലദിനാചരണത്തോടനുബന്ധിച്ച് കളക്ടറേറ്റ് റിക്രിയേഷൻ ക്ലബിനന്റെ ആഭിമുഖ്യത്തിൽ ഫോട്ടോപ്രദർശനവും സെമിനാറും സംഘടിപ്പിച്ചു. എഡിഎം പി. അജന്തകുമാരി ഉദ്ഘാടനം ചെയ്തു. മീനച്ചിലാറ് സംരക്ഷണ സമിതി പ്രസിഡന്റ് പ്രഫ. രാമചന്ദ്രൻ ക്ലാസെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ കെ.സി. അനിയനും ഭാര്യയും സെക്രട്ടറിയേറ്റ് ജീവനക്കാരിയുമായ നിഷയും ചേർന്ന് വനത്തിൽനിന്നും പകർത്തിയ ഫോട്ടോകളാണ് പ്രദർശനത്തിനു ഒരുക്കിയത്. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ 10ൽപ്പരം വനങ്ങളിൽ നിന്നുള്ള മൃഗങ്ങളുടേയും പക്ഷികളുടേയും ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
ഉൾവനങ്ങളിൽ മണിക്കൂറുകളോളം ഒളിഞ്ഞിരുന്നു പകർത്തിയ ഫോട്ടോകളിൽ പുലി, കാട്ടുപോത്ത്, ആനക്കൂട്ടം, മയിൽ എന്നിവയ്ക്കു പുറമേ ചൂളക്കാക്ക, പേനക്കാക്ക, കാവി, മാക്കാച്ചിക്കാട തുടങ്ങിയ അപൂർവയിനം പക്ഷികളുടെ ചിത്രങ്ങളുമുണ്ട്.
30ൽപ്പരം വന്യജീവികളുടെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെറ്റർ ആർട്ട് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയും എട്ട് മാജിക്കൽ മൂവ്മെന്റ്സ് എന്ന ഓണ്‍ലൈൻ ഗ്രൂപ്പും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കളക്്ടർ സണ്ണി ജോണ്‍ അധ്യക്ഷത വഹിച്ചു. റീക്രിയേഷൻ ക്ലബ് സെക്രട്ടറി എം. റിയാസ്, പി.ഡി. മനോജ് എന്നിവർ പ്രസംഗിച്ചു.
ലോക വന ദിനം: ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു
12:42 AM Mar 22, 2017 | Deepika.com