കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ ഇന്നു വലിയവിളക്ക്. ക്ഷേത്രവും പരിസരവും വൈകുന്നേരത്തോടെ ദീപാലങ്കൃതമാകും. ആറിനു ദീപാരാധനയ്ക്കു ശേഷമാണ് ദേശവിളക്ക് നടക്കുന്നത്. വലിയവിളക്ക് ദേശവിളക്കായിട്ടാണ് ക്ഷേത്രത്തില്‍ ആഘോഷിക്കുന്നത്. രാത്രി 11 മുതലാണ് ദര്‍ശന പ്രാധാന്യമുള്ള വലിയവിളക്ക്.
തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ വൈക്കം ഷാജി അവതരിപ്പിക്കുന്ന നാദസ്വര കച്ചേരിയും അരങ്ങേറും. രാത്രി 8.30ന് ടി.എസ്. രാധാകൃഷ്ണജിയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാന തരംഗിണി അരങ്ങേറും.
10.30മുതല്‍ ആര്‍എല്‍വി. പ്രദീപ്കുമാറും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ നടക്കും.
തിരുനക്കരയില്‍ ഇന്നു വലിയവിളക്ക്
12:42 AM Mar 22, 2017 | Deepika.com