ഏ​റ്റു​മാ​നൂ​രി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 66 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി

12:42 AM Mar 22, 2017 | Deepika.com
ഏ​റ്റു​മാ​നൂ​ർ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 66 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യി സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ അ​റി​യി​ച്ചു. അതിരന്പുഴ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നന്‍റെ വി​ക​സ​ന​വും ഇതിൽ ഉ​ൾ​പ്പെ​ടും. സ്ഥ​ലം ഏ​റന്‍റെ​ടു​ക്ക​ലി​ന് ഉ​ൾ​പ്പെ​ടെ 358.45 ല​ക്ഷം രൂ​പ​യാ​ണ് ടൗ​ൺ വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ഓ​ൾ​ഡ് എം​സി റോ​ഡ്-367.91 ല​ക്ഷം, കു​മ​ര​കം-​വെ​ച്ചൂ​ർ റോ​ഡ്-238.38 ല​ക്ഷം, ഏ​റ്റു​മാ​നൂ​ർ ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡ്-93.86 ല​ക്ഷം, ഏ​റ്റു​മാ​നൂ​ർ-​അ​തി​ര​ന്പു​ഴ-​യൂ​ണി​വേ​ഴ്സി​റ്റി-​അ​മ​ല​ഗി​രി-​മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ്-743.37 ല​ക്ഷം, ഷ​ട്ട​ർ​ക​വ​ല-​പ​ള്ളി​ക്കു​ന്ന്-​അ​രു​വാ​കു​റി​ഞ്ഞി റോ​ഡ്-778.30 ല​ക്ഷം, അ​മ്മ​ഞ്ചേ​രി-​മാ​ന്നാ​നം റോ​ഡ്-278.29 ല​ക്ഷം, കാ​ഞ്ഞി​രം-​പാ​ണ​ന്പ​ടി-234.31 ല​ക്ഷം, ത​വ​ള​ക്കു​ഴി-​വ​ള്ളി​ക്കാ​ട്-​മം​ഗ​ര​ക​ലു​ങ്ക് റോ​ഡ്-275 ല​ക്ഷം എ​ന്നീ റോ​ഡു​ക​ൾ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും കു​ട​യം​പ​ടി-​പ​രി​പ്പ് റോ​ഡി​നന്‍റെ ടാ​റിം​ഗി​നും 99.78 ല​ക്ഷം ആ​ണ് ഭ​ര​ണാ​നു​മ​തി ഇ​പ്പോ​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്.
ഇ​തു കൂ​ടാ​തെ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 96.50 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

ചീ​പ്പു​ങ്ക​ൽ-​മ​ണി​യാ​പ​റ​ന്പ് റോ​ഡി​നന്‍റെ നി​ർ​മാ​ണ​ത്തി​ന് 30 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.