"അടുത്ത ഇര നമ്മുടെ മക്കൾ ആകാതിരിക്കാൻ' സെമിനാർ 25ന്
12:42 AM Mar 22, 2017 | Deepika.com
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം, റോട്ടറി ക്ലബ് ഓഫ് കോട്ടയം സതേൺ, കോട്ടയം എക്യൂമെനിക്കൽ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 25ന് മൂന്നിന് കോട്ടയം മാർ ഏലിയാ കത്തീഡ്രൽ ഹാളിൽ "അടുത്ത ഇര നമ്മുടെ മക്കൾ ആകാതിരിക്കാൻ' എന്ന സെമിനാർ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് പ്രസിഡന്റ് ജിന്നി കുടകശേരിൽ അധ്യക്ഷത വഹിക്കും. ഡോ. കെ.എസ്. ഡേവിഡ് മുഖ്യപ്രഭാഷണം നടത്തും. ലൈംഗിക പീഡനങ്ങളുടെ സാമൂഹിക മാനങ്ങൾ, വേട്ടക്കാരുടെയും ഇരയുടെയും മനസ്, മാതാപിതാക്കൾക്ക് എങ്ങനെ കുട്ടികളെ സഹായിക്കാം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.