വഴിയോര കച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചു
12:42 AM Mar 22, 2017 | Deepika.com
കോട്ടയം: പകൽപ്പൂരത്തോടനുബന്ധിച്ചു ഫുട്പാത്ത് കയ്യേറി വഴിയോര കച്ചവടം നടത്തിയിരുന്ന വ്യാപാരികളെ പോലീസ് എത്തി ഒഴിപ്പിച്ചു. ഇന്നലെ രാവിലെയാണു തിരുനക്കര മഹാദേവ ക്ഷേത്രത്തിനുസമീപം മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള റോഡിലെ ഇരുവശങ്ങളിലുമുള്ള ഫുട്പാത്ത് കയ്യേറി വഴിയോര കച്ചവടക്കാർ വ്യാപാരം ആരംഭിച്ചത്. ഇതോടെ കാൽനടയാത്രക്കാർക്ക് ഇതുവഴി കടന്നു പോകാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. തുടർന്നു കച്ചവടക്കാർ തമ്മിൽ വ്യാപാരം നടത്തുന്നതിനെ ചൊല്ലി വാക്കുതർക്കവുമായി. തുടർന്നാണു കണ്ട്രോൾ റൂം പോലീസ് സ്ഥലത്തെത്തി വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചത്.