വ​യ​നാ​ട്ടി​ൽ വ്യോ​മ​സേ​ന റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ന​ട​ത്തു​ന്നു

12:19 AM Mar 22, 2017 | Deepika.com
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ വ​ട​ക്ക​ൻ ജി​ല്ല​ക്കാ​ർ​ക്കാ​യു​ള്ള വ്യോ​മ​സേ​ന റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി മെ​യ് 24 മു​ത​ൽ 31 വ​രെ ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ക്കും. പ്ല​സ്ടു​വി​ന് മൊ​ത്ത​മാ​യും ഇം​ഗ്ലീ​ഷി​ൽ പ്ര​ത്യേ​ക​മാ​യും 50 ശ​ത​മാ​നം മാ​ർ​ക്ക് യോ​ഗ്യ​ത ആ​വ​ശ്യ​മു​ള്ള ഓ​ട്ടോ ടെ​ക്നീ​ഷ​ൻ, ഗ്രൗ​ണ്ട് ട്രെ​യി​നിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ, ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് പോ​ലീ​സ് എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കും മേ​ൽ യോ​ഗ്യ​ത​ക​ൾ​ക്കു പു​റ​മെ ബ​യോ​ള​ജി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്കേ​ണ്ട മെ​ഡി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്കു​മാ​ണ് റി​ക്രൂ​ട്ട്മെ​ന്‍റെ​ന്ന് കൊ​ച്ചി എ​യ​ർ​മെ​ൻ സെ​ല​ക്ഷ​ൻ സെ​ന്‍റ​ർ പ​തി​നാ​ലി​ലെ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ വിം​ഗ് ക​മാ​ൻ​ഡ​ർ സി. ​വി​നു വ​ർ​ഗീ​സ്, വാ​റ​ന്‍റ് ഓ​ഫീ​സ​ർ ടി. ​ജെ​യ്സ്വാ​ര, എ​ൽ​ആ​ർ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ എ. ​ഗോ​പ​കു​മാ​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​പി. അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി​ക്കു​മു​ന്പ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. ക​ണ്ണൂ​ർ ജി​ല്ല​ക്കാ​ർ ഏ​പ്രി​ൽ 24നും ​മ​ല​പ്പു​റം, കാ​സ​ർ​കോ​ട് ജി​ല്ല​ക്കാ​ർ ഏ​പ്രി​ൽ 25നും ​കോ​ഴി​ക്കോ​ട്, മാ​ഹി ജി​ല്ല​ക്കാ​ർ ഏ​പ്രി​ൽ 26നും ​കൊ​ച്ചി കാ​ക്ക​നാ​ട് ന​ന്പ​ർ 14 എ​യ​ർ​മെ​ൻ സെ​ല​ക്ഷ​ൻ സെ​ന്‍റ​റി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ്രീ-​ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. വ​യ​നാ​ട് ജി​ല്ല​ക്കാ​ർ മെ​യ് അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രീ-​ര​ജി​സ്ട്രേ​ഷ​നെ​ത്ത​ണം. ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലും രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് പ്രീ-​ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി-​പ്ല​സ് ടു ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ൽ, സ്ഥി​ര​വാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ്, നാ​ല് കോ​പ്പി ഫോ​ട്ടോ എ​ന്നി​വ​യു​മാ​യി പ്രീ-​ര​ജി​സ്ട്രേ​ഷ​നും റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി​ക്കും ഹാ​ജ​രാ​ക​ണം. ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​വ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കോ​ള​ജി​ന്‍റെ​യോ മ​റ്റു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ മേ​ല​ധി​കാ​രി​യി​ൽ​നി​ന്ന് അ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണം. ഓ​ട്ടോ ടെ​ക്നീ​ഷ്യ​ൻ, ഗ്രൗ​ണ്ട് ട്രെ​യി​നിം​ഗ് ഇ​ൻ​സ്ട്രെ​ക്ട​ർ, ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് പോ​ലീ​സ് എ​ന്നി​വ​യ്ക്കാ​യു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി​യി​ൽ മെ​യ് 25ന് ​എ​ഴു​ത്തു​പ​രീ​ക്ഷ​യും അ​ഡാ​പ്റ്റ​ബി​ലി​റ്റി ടെ​സ്റ്റ് ഒ​ന്നും മെ​യ് 26ന് ​കാ​യി​ക​ക്ഷ​മ​താ ടെ​സ്റ്റും അ​ഡാ​പ്റ്റ​ബി​ലി​റ്റി ടെ​സ്റ്റ് ര​ണ്ടും ന​ട​ത്തും. മെ​ഡി​ക്ക​ൽ അ​സി​സ്റ്റ​ന്‍റി​നു​ള്ള എ​ഴു​ത്തു പ​രീ​ക്ഷ​യും അ​ഡാ​പ്റ്റ​ബി​ലി​റ്റി ടെ​സ്റ്റ് ഒ​ന്നും മെ​യ് 28നും ​അ​ഡാ​പ്റ്റ​ബി​ലി​റ്റി ടെ​സ്റ്റ് ര​ണ്ട് മെ​യ് 29നു​മാ​ണ്.