മാനന്തവാടി: പൊതു വിദ്യാലയങ്ങളുടെ സമഗ്ര വളർച്ചയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. മാനന്തവാടി ഗവ. യുപി സ്കൂളിന്റെ 152 വാർഷികവും സർവീസിൽനിന്നും വിരമിക്കുന്ന സ്കൂളിൽ ഹെഡ്മാസ്റ്റർ എം. മുരളിധരൻ മാസ്റ്റർക്കുള്ള യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിന്നു അദ്ദേഹം.
ഒ.ആർ. കേളു എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്കാരിക പ്രവർത്തകൻ കെ.പി. രമണൻ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് ആമുഖ പ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന എം. മുരളിധരൻ ഏർപ്പെടുത്തിയ ഗോത്ര പ്രതിഭ എൻഡോവ്മെന്റ് വൈസ് ചെയർപേഴ്സൻ പ്രദീപ ശശി വിതരണം ചെയ്തു. ഉപഹാര സമർപ്പണം കെ.വി. ജുബൈർ നിർവ്വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ വർഗീസ് ജോർജ്, പി.ടി. ബിജു, ശാരദ സജീവൻ, ലില്ലി കുര്യൻ, ശോഭരാജൻ, ഡിഡി പി.പി തങ്കം, റഷീദ് പടയൻ, പി.വി. ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, കെ. രമേശ്, പി. നാരയണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
പൊതു വിദ്യാലയങ്ങളുടെ സമഗ്ര വളർച്ച സർക്കാരിന്റെ ലക്ഷ്യം: മന്ത്രി എ.സി. മൊയ്തീൻ
12:19 AM Mar 22, 2017 | Deepika.com