മാനന്തവാടി നഗരസഭ ഇനി വെളിയിട വിസർജനമുക്തം
12:19 AM Mar 22, 2017 | Deepika.com
മാനന്തവാടി: നഗരസഭയെ വെളിയിട വിസർജനമുക്തമായി ഒ.ആർ. കേളു എംഎൽഎ പ്രഖ്യാപിച്ചു. 360 ഓളം വ്യക്തിഗത കക്കൂസുകളാണ് നഗരസഭയിൽ നിർമിക്കാനുണ്ടായിരുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കൾക്കാണ് ശൗചാലയ നിർമാണത്തിനു തുക അനുവദിച്ചത്. ചെയർമാൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സണ്‍ പ്രതിഭ ശശി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗണ്‍സിലർമാർ, ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ ബി. ശ്രീബാഷ്, പ്രോഗ്രാം ഓഫീസർ അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇബ്രാഹിം, ബിനോജ,് റിസോഴ്സ് പേഴ്സണ്‍മാരായ ഷാന്േറാ ഷാജി, ബിനോയ് ഫിലിപ്പ്, ഷഹീദ് എന്നിവർ പ്രസംഗിച്ചു.