പുൽപ്പള്ളി: രാജ്യത്തെ വർഗീയതയെ ചെറുക്കാൻ കോണ്‍ഗ്രസിന് കഴിയില്ലെന്നും അതിന്റെ തെളിവാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചതെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. പുൽപ്പള്ളിയിൽ സംഘടിപ്പിച്ച ഇഎംഎസ്, എകെജി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഉയർത്തുന്ന വർഗീയ ഭീഷണിക്കെതിരെ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ഐക്യമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി.എസ്. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. എം.എസ്. സുരേഷ് ബാബു, ടി.വി. സുരേഷ്, രുഗ്മിണി സുബ്രഹ്മണ്യൻ, സജി തൈപ്പറന്പിൽ, പി.കെ. മാധവൻ, അനിൽ സി. കുമാർ, കെ.എൻ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
വർഗീയതയെ ചെറുക്കാൻ കോണ്‍ഗ്രസിന് കഴിയില്ല: ഇ.പി. ജയരാജൻ
12:18 AM Mar 22, 2017 | Deepika.com