സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​ന് പ​ശു​സ​ഖി പ​ദ്ധ​തി സ​ഹാ​യ​മാ​കും: സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ

12:18 AM Mar 22, 2017 | Deepika.com
ക​ൽ​പ്പ​റ്റ: കു​ടം​ബ​ശ്രീ ന​ട​പ്പാ​ക്കു​ന്ന പ​ശു​സ​ഖി പ​ദ്ധ​തി ക്ഷീര​മേ​ഖ​ല​യി​ൽ സം​സ്ഥാ​ന​ത്തി​ന് സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാൻ ഉപകരിക്കുമെന്ന്് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ക്ഷീ​ര മേ​ഖ​ല​യി​ൽ ശാ​സ്ത്രീ​യ പി​ന്തു​ണ ഒ​രു​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ​ശു​സ​ഖി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ക​മ്മ്യൂ​ണി​റ്റി റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ർ​ക്കു​ള്ള സം​സ്ഥാ​ന​ത​ല പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക്ഷീ​ര​മേ​ഖ​ല​യി​ൽ നി​ര​വ​ധി തൊ​ഴി​ല​വ​സരങ്ങളുണ്ടാകുന്ന തിന് പ​ദ്ധ​തി ഏ​റെ സ​ഹാ​യ​ക​മാ​കും. മാ​തൃ​കാ​പ​ര​മാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്ന കു​ടും​ബ​ശ്രീ​ക്ക് ഈ ​പ​ദ്ധ​തി​യും വി​ജ​യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​മാ​യു​ള്ള അ​ക​ലം കു​റ​ച്ച് പൂ​ക്കോ​ട് വെ​റ്ററിന​റി സ​ർ​വ​ക​ലാ​ശാ​ല​യെ കേ​ര​ള​ത്തി​ലെ ഫാം ​ടൂ​റി​സ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പൂ​ക്കോ​ട് വെ​റ്റ​റിന​റി സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് 50 പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ശ്രീ സം​ഘ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക. ക്ഷീ​ര​മേ​ഖ​ല​യി​ൽ ഉ​ത്പാ​ദ​ന വി​പ​ണ​ന സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ശാ​സ്ത്രീ​യ​മാ​യി പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രു​ടെ പി​ന്തു​ണ ഒ​രു​ക്കു​ക​യെ​ന്ന​താ​ണ് പ​ശു​സ​ഖി പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​കു​ന്ത​ള ഷ​ണ്‍​മു​ഖ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ ഡോ. ​ജോ​സ​ഫ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കു​ടും​ബ​ശ്രീ സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​എ​സ്. സ​ലിം പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
വൈ​ത്തി​രി ഗ്രാ​മ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വി. ​ഉ​ഷാ​കു​മാ​രി, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ഗീ​ത, സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ സെ​ന്തി​ൽ കു​മാ​ർ, മു​ഹ​മ്മ​ദ്, സു​ബി​ൻ, അ​ബ്ദു​ൾ മു​നീ​ർ, വൈ​ത്തി​രി സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​മ ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​പി. ജ​യ​ച​ന്ദ്ര​ൻ, കെ.​എ. ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.