കൽപ്പറ്റ: യാതൊരു പുതുമകളുമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് എൽഡിഎഫ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അടിസ്ഥാന പ്രശ്നങ്ങൾ പലതും അവഗണിച്ചു. തീർത്തും രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. കഴിഞ്ഞവർഷം 167 കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്. ഇതിൽ ബഹുഭൂരിപക്ഷവും ചെലവഴിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ വർഷം ബജറ്റിൽ പറഞ്ഞ പദ്ധതികൾ തന്നെയാണ് ഇത്തവണയും ആവർത്തിച്ചത്.
ജനറൽ ആശുപത്രിയിൽ എച്ച്ടി വൈദ്യുതി ലൈൻ വലിക്കുന്നതിനോ കുടിവെള്ളം എത്തിക്കുന്നതിനോ പണം വകയിരുത്തിയിട്ടില്ല. ക്രിമിറ്റോറിയം, അറവുശാല എന്നിവയിലും പ്രതീക്ഷ നൽകുന്ന നിലപാടല്ല നഗരസഭയുടേത്. വാർത്താസമ്മേളനത്തിൽ എൽഡിഎഫ് കൗണ്‍സിലർമാരായ വി. ഹാരിസ്, കെ.ടി. ബാബു, സനിത ജഗദീഷ് എന്നിവർ പങ്കെടുത്തു.
പുതുമകളില്ലാത്ത ബജറ്റ്: എൽഡിഎഫ്
12:18 AM Mar 22, 2017 | Deepika.com