കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം
12:18 AM Mar 22, 2017 | Deepika.com
കൽപ്പറ്റ: കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്സ് യൂണിയന്റെയും ജില്ലാ സമ്മേളനം മാനന്തവാടിയിൽ നടന്നു. സമ്മേളനം ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ സംഘടനാബോധം ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ജെ. ജസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മിനി നാരായണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി ജയകുമാർ, റിട്ടയറീസ് ഫോറം ജില്ലാ കണ്‍വീനർ എം. സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.