എ​ൻ​ട്ര​ൻ​സ് മോ​ഡ​ൽ പ​രീ​ക്ഷ​യ്ക്ക് ജി​ല്ലി​യി​ൽ മൂ​ന്ന് സെ​ന്‍റ​റു​ക​ൾ

12:18 AM Mar 22, 2017 | Deepika.com
ക​ൽ​പ്പ​റ്റ: മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഈ ​മാ​സം 31ന് ​മോ​ഡ​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന് ടി​പി​സ് (ടെ​സ്റ്റ് ടു ​ഇ​ൻ​സ്പ​യ​ർ ദി ​പ്രീ പ്ര​ഫ​ഷ​ണ​ൽ​സ്) ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക്ക് 25വ​രെ ഓ​ണ്‍​ലെ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. www.tipsexam.org എ​ന്ന വെ​ബ് വി​ലാ​സ​ത്തി​ലാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. എ​സ്എം​എ​സ് വ​ഴി റ​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് TIPS< SPACE>< NAME>, . MED\ENG, < PANC-HAYATH>, DISTRICT> എ​ന്ന ഫോ​ർ​മാ​റ്റി​ൽ 8086665665 എ​ന്ന ന​ന്പ​റി​ലേ​ക്ക് അ​യ​ക്കു​ക. മോ​ഡ​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക്കാ​യി ജി​ല്ലി​യി​ൽ മൂ​ന്ന് സെ​ന്‍റ​റു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ന്നീ മൂ​ന്ന് ഏ​രി​യ​ക​ളി​ലാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ഐ​ഐ​ടി, എ​ൻ​ഐ​ടി, എ​ഐ​എം​എ​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​ഗ​ത്​ഭ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ടി​പി​സ് മോ​ഡ​ൽ എ​ൽ​ട്ര​ൻ​സ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. നീ​റ്റ്, ജെ​ഇ​ഇ മാ​ത്ര​ക​യി​ലാ​ണ് മൂ​ല്യ​നി​ർ​ണ്ണ​യം ന​ട​ത്തു​ന്ന​ത്. ഇ​രു​നൂ​റു രൂ​പ​യാ​ണ് അ​പേ​ക്ഷാ​ഫീ​സ്. ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗോ​ൾ​ഡ് മെ​ഡ​ലു​ക​ളും ആ​ദ്യ പ​ത്ത് റാ​ങ്കു​കാ​ർ​ക്ക് എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​ക്ക​ൽ കി​റ്റു​ക​ളും ന​ൽ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൽ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്ക് ആ​ത്മ വി​ശ്വാ​സ​ത്തോ​ടെ ത​യാ​റെ​ടു​ക്കു​ന്ന​തി​നും പ​രീ​ക്ഷ ഭ​യം മാ​റു​ന്ന​തി​നും ​മോ​ഡ​ൽ പ​രീ​ക്ഷ ഉ​പ​ക​രി​ക്കും. ജി​ല്ല​യി​ൽ എം​എ​സ്എം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് പ​രീ​ക്ഷ​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9562904401, 9048982806. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ.​കെ. ഇ​ർ​ഷാ​ദ്, ടി.​പി. ജ​സീ​ൽ, ഫ​വാ​സ്, പി.​കെ. അ​മീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.