അ​​ടി​​പി​​ടി​​ക്കേ​​സി​​ൽ ‘മു​​ങ്ങി​​ന​​ട​​ന്ന' സ​​ഹോ​​ദ​​ര​​ങ്ങ​​ൾ 18 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം പി​​ടി​​യി​​ൽ

11:32 PM Mar 21, 2017 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: 30 രൂ​​പ​​യെ ചൊ​​ല്ലി​​യു​​ണ്ടാ​​യ ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് ന​​ട​​ന്ന അ​​ടി​​പി​​ടി സം​​ബ​​ന്ധി​​ച്ച കേ​​സി​​ൽ -മു​​ങ്ങി​​ന​​ട​​ന്ന- സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ പ്ര​​തി​​ക​​ൾ 18വ​​ർ​​ഷ​​ത്തി​​ന് ശേ​​ഷം പി​​ടി​​യി​​ലാ​​യി. കു​​റ​​വി​​ല​​ങ്ങാ​​ട് വ​​യ​​ലാ ഇ​​ല​​യ്ക്കാ​​ട് സ്വ​​ദേ​​ശി​​ക​​ളാ​​യ കാ​​ട്ടാ​​ന്പ​​ള്ളി​​ൽ സ​​ന്തോ​​ഷ് (40), സ​​ഹോ​​ദ​​ര​​ൻ സ​​ജീ​​വ്കു​​മാ​​ർ (38) എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. 1999ൽ ​​മ​​ധു​​ര​​വേ​​ലി​​യി​​ൽ വ​​ച്ചാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്. ഇ​​തി​​നു​​ശേ​​ഷം ഇ​​ല​​യ്ക്കാ​​ട്ടു​​ള്ള സ്ഥ​​ല​​വും വീ​​ടു​​മെ​​ല്ലാം വി​​റ്റു ഇ​​രു​​വ​​രും കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം പാ​​ല​​ക്കാ​​ട് എ​​ത്തി താ​​മ​​സ​​മാ​​ക്കി​​യി​​രു​​ന്നു. മ​​ധു​​ര​​വേ​​ലി​​യി​​ൽ താ​​മ​​സി​​ച്ചി​​രു​​ന്ന ഇ​​വ​​രു​​ടെ മാ​​തൃ​​സ​​ഹോ​​ദ​​ര​​നു പ​​ലി​​ശ​​യ്ക്കു പ​​ണം ന​​ൽ​​കി​​യി​​രു​​ന്ന ഇ​​വി​​ടു​​ത്തു​​കാ​​ര​​നാ​​യ സു​​നി​​ൽ എ​​ന്ന​​യാ​​ളു​​മാ​​യി 30 രൂ​​പ​​യെ ചൊ​​ല്ലി​​യു​​ണ്ടാ​​യ ത​​ർ​​ക്ക​​മാ​​ണ് അ​​ടി​​പി​​ടി​​യി​​ൽ ക​​ലാ​​ശി​​ച്ച​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.
30 രൂ​​പ ത​​രാ​​നു​​ണ്ടാ​​യി​​രു​​ന്ന സ​​ന്തോ​​ഷി​​ന്‍റെ​​യും സ​​ജീ​​വ് കു​​മാ​​റി​​ന്‍റെ​​യും അ​​മ്മാ​​വ​​നെ സു​​നി​​ൽ ചീ​​ത്ത വി​​ളി​​ച്ചി​​രു​​ന്നു. ഇ​​ത​​റി​​ഞ്ഞെ​​ത്തി​​യ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് സു​​നി​​ലി​​നെ മ​​ർ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് സു​​നി​​ൽ ഇ​​രു​​വ​​ർ​​ക്കു​​മെ​​തി​​രെ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി. പി​​ന്നീ​​ട് കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട് ഇ​​രു​​വ​​ർ​​ക്കും സ​​മ​​ൻ​​സ് അ​​യ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ സ്ഥ​​ലം വി​​റ്റു പോ​​യ ഇ​​രു​​വ​​രും ഇ​​തൊ​​ന്നും അ​​റി​​ഞ്ഞി​​രു​​ന്നി​​ല്ലെ​​ന്നാ​​ണു ബ​​ന്ധു​​ക്ക​​ൾ പ​​റ​​യു​​ന്ന​​ത്. സ​​മ​​ൻ​​സ് അ​​യ​​ച്ചി​​ട്ടും ഹാ​​ജ​​രാ​​കാ​​തെ വ​​ന്ന​​തോ​​ടെ ഇ​​രു​​വ​​ർ​​ക്കു​​മെ​​തി​​രേ കോ​​ട​​തി വാ​​റ​​ന്‍റ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു. പ​​ല​​ത​​വ​​ണ വാ​​റ​​ന്‍റ് അ​​യ​​ച്ചി​​ട്ടും ഇ​​രു​​വ​​രും ഹാ​​ജ​​രാ​​കാ​​തെ വ​​ന്ന​​തോ​​ടെ എ​​ൽ​​പി (ലോം​​ങ് പെ​​ൻ​​ഡിം​​ഗ്) കേ​​സാ​​യി ഇ​​തു കോ​​ട​​തി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇ​​രു​​വ​​രും പാ​​ല​​ക്കാ​​ട് ഉ​​ണ്ടെ​​ന്ന വി​​വ​​രം ല​​ഭി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സെ​​ത്തി അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രെ​​യും കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.