തലയോലപ്പറമ്പ്: എല്‍പി സ്കൂള്‍ അധ്യാപികയെ കാണാതായ സംഭവത്തിലെ ദുരൂഹത അകറ്റണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. തലയോലപ്പറമ്പ് മിടായികുന്നം ലതികാസദനത്തില് ലതിമോന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ മാതാവുമായ ഡസിമോള്(40) നെയാണ് കാണാതായത്. കഴിഞ്ഞ 17-ന് രാവിലെ ഒന്‍പതിന് സ്കുളിലേക്കു പോകുകയാണെന്നുപറഞ്ഞു വീട്ടില്‍നിന്നിറങ്ങിയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു.
വൈകുന്നേരമായിട്ടും മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ പല ,സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഭര്‍ത്താവ് തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ആറു ദിവസമായിട്ടും ഇവരെ കണ്ടെത്താനായില്ല. ഇവര്‍ പതിവായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചിട്ടാണ് പോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് തലയോലപ്പറമ്പ് എസ്ഐ വി.എസ്. സുധീഷ്കുമാര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടു പലരേയും ചോദ്യംചെയ്യുന്നുണ്ടെങ്കിലും ഡസിമോളെ കണ്ടെത്താനാവാത്തതു ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്. താനറിയാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ കടബാധ്യത വരുത്തിവച്ചിട്ടുണ്ടെന്നും പണം മടക്കിനല്കാനില്ലാതെ വന്നതാണോ കാണാതായതിനു പിന്നിലെന്നു സംശയിക്കുന്നതായും ഭര്‍ത്താവ് പറഞ്ഞു.
അധ്യാപികയെ കാണാതായ സംഭവം: ദുരൂഹത അകറ്റണമെന്ന്
11:32 PM Mar 21, 2017 | Deepika.com