കോട്ടയം: കെഎസ് യു സംഘടനാ തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് മുന്നിൽ. ഡിസിസി ആസ്ഥാനത്തു നടന്ന വോട്ടെടുപ്പിൽ ജോർജ് പയസിനെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അർച്ചന ശശി, പി.കെ. വൈശാഖ്, വിഷ്ണു മോഹൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറിമാരായി ഐശ്വര്യ ഉണ്ണി, ബിബിൻ രാജ്, ഡെന്നീസ് ജോസഫ്, മെലിറ്റസ് മരിയ സ്റ്റാൻലി, മുഹമ്മദ് ആഷിക് കെ.ബി, സച്ചിൻ മാത്യു, വസന്ത് ഷാജു, വിജയ് മുരുകൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിമാർ: അഭിരാം, അജിൽ ജിനു മാത്യു, ആൽബിൻ ജോസഫ്, ബോണി തോമസ്, ജിഷ്ണു ജെ. ഗോവിന്ദ്, നയ്സാം കെ.എൻ, റോണ ലിസ് ജോർജ്, സ്റ്റെനി എസ് വാരാളിക്കര. മൊത്തം ഭാരവാഹികളിൽ എ ഗ്രൂപ്പിനാണ് കൂടുതൽ സീറ്റ്. പ്രസിഡന്റ്, മൂന്ന് വൈസ് പ്രസിഡന്റുമാർ, ഏഴ് ജനറൽ സെക്രട്ടറിമാർ, ഏഴ് സെക്രട്ടറിമാർ അടക്കം 18 സീറ്റാണ് എ ഗ്രൂപ്പ് നേടിയത്. ഐ ഗ്രൂപ്പിന് രണ്ടും മുരളി വിഭാഗത്തിന് ഒരു സീറ്റും ലഭിച്ചു.
സംസ്ഥാന കമ്മിറ്റിയിലേക്കുള്ള വോട്ടുകൾ 25ന് കെപിസിസി ഓഫീസിലേ എണ്ണുകയുള്ളു. 695 എഫക്ടീവ് വോട്ടർമാരിൽ 410 പേർ വോട്ടു ചെയ്തു. രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെയായിരുന്നു വോട്ടെടുപ്പ്. കിരണ്‍ മുബാറക് ആയിരുന്നു റിട്ടേണിംഗ് ഓഫീസർ. മൊത്തം ഏഴുപേരായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത. 22 വോട്ടുകൾ നേടിയ മുരളി വിഭാഗത്തിലെ ഡോണ്‍ മാത്യൂ മൂന്നാമതായി. അതേസമയം മുരളിവിഭാഗം അൻഷാദിനെ അയോഗ്യനാക്കണമെന്ന ്കാട്ടി വരണാധികാരിക്ക് പരാതി നൽകി. അൻഷാദ് വിദ്യാർഥിയല്ലെന്നാണ് പരാതി. ഇതോടെ ഇക്കാര്യത്തിൽ പിന്നീട് തീരുമാനം ഉണ്ടാകുമെന്ന് നിരീക്ഷകൻ അറിയിച്ചു.പരാതി നിലനിൽക്കുന്നതിനാൽ ടി.എം.അൻഷാദ്ിനെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചിട്ടില്ല.
കെഎസ് യു തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന് ആധിപത്യം
11:24 PM Mar 21, 2017 | Deepika.com