കൂത്രപ്പള്ളി: വിദ്യാലയങ്ങൾ എല്ലാ അർഥത്തിലും മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്ന് ഡോ. എൻ. ജയരാജ് എംഎൽഎ. കൂത്രപ്പള്ളി സെന്റ് മേരീസ് യുപി സ്കൂളിന്റെ 96-ാം വാർഷികാഘോഷവും അവാർഡ് ജേതാക്കളെ ആദരിക്കുന്ന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ അധ്യക്ഷത വഹിച്ചു. എസ്എബിഎസ് മദർ പ്രൊവിൻഷ്യൽ സിസ്റ്റർ മേഴ്സി നെടുംപുറം അവാർഡ് ജേതാക്കളെ ആദരിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.ജെ. സെബാസ്റ്റ്യൻ സ്കോളർഷിപ്പിന്റെ വിതരണം നിർവഹിച്ചു. സുജാതാ മാധവൻ, സജി, ഫാ. ജെനി ഇരുപതിൽ, സിസ്റ്റർ അനില, ഷീലമ്മ ജോർജ്, ഷിജി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറണം: ഡോ. എൻ. ജയരാജ്
10:56 PM Mar 21, 2017 | Deepika.com