വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു

10:55 PM Mar 21, 2017 | Deepika.com
ആ​ല​ങ്ങാ​ട്: വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. മാ​ഞ്ഞാ​ലി നി​ല​പ്പു​ര​പ​റ​ന്പി​ൽ അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഹ​സ​ൻ (13) ആ​ണ് പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച​ത്. ക്ലാ​സ് ക​ഴി​ഞ്ഞു കൂ​ട്ടു​കാ​രോ​ടൊ​പ്പം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി വ​രു​ന്ന വ​ഴി ചാ​ലാ​ക്ക പാ​ല​ത്തി​ന്‍റെ അ​ടി​യി​ലു​ള്ള പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​ണ്. ന​ല്ല അ​ടി​യൊ​ഴു​ക്കു​ള്ള സ​മ​യം ആ​യ​തി​നാ​ൽ ഒ​ഴു​ക്കി​ൽ പെ​ട്ട് മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.
കു​ന്നു​ക​ര എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ് ഹ​സ​ൻ. മാ​താ​വ്: സൈ​ന. സ​ഹോ​ര​ൻ: മു​ഹ​മ്മ​ദ് നാ​സിം.