ഓ​​ര്‍​ണ​​മെ​​ന്‍റ​ല്‍ പ്ര​​വേ​​ശ​​ന ക​​വാ​​ട​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കാ​​ന്‍ 13.50 ല​​ക്ഷം

10:54 PM Mar 21, 2017 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലെ പ്ര​​വേ​​ശ​​ന ക​​വാ​​ട​​ങ്ങ​​ളു​​ടെ നി​​ര്‍​മാ​​ണ​​ത്തി​​ന് സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ല്‍​എ​​യു​​ടെ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍​നി​​ന്നും 13.50 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചു. പ്ര​​ധാ​​ന​​ക​​വാ​​ട​​ത്തി​​ലും മു​​നി​​സി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യം ഭാ​​ഗ​​ത്തും നി​​ര്‍​മി​​ക്കു​​ന്ന ക​​വാ​​ട​​ങ്ങ​​ളു​​ടെ നി​​ര്‍​മാ​​ണോ​​ദ്ഘാ​​ട​​നം ആ​​ശു​​പ​​ത്രി അ​​ങ്ക​​ണ​​ത്തി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ച്ചു.
പ്ര​​വാ​​സി മ​​ല​​യാ​​ളി പെ​​രു​​ന്ന പു​​ഴ​​വാ​​ത് ചീ​​രം​​വേ​​ലി​​ല്‍ ജ​​യ​​കൃ​​ഷ്ണ​​ന്‍ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​ക്കു സം​​ഭാ​​വ​​ന ചെ​​യ്ത ഡി​​ജി​​റ്റ​​ല്‍ എ​​ക്‌​​സ്‌​​റേ യൂ​​ണി​​റ്റ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു​​ള്ള വ​​യ​​റിം​​ഗ് ന​​ട​​പ​​ടി​​ക​​ള്‍ ഇ​​ല​​ക്ട്രി​​ക്ക​​ല്‍ ഇ​​ന്‍​സ്‌​​പെ​​ക്ട​​റേ​​റ്റ് ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്നും ഇ​​ത് പൂ​​ര്‍​ത്തി​​യാ​​യാ​​ലു​​ട​​നെ എ​​ക​​സ്‌​​റേ യ​​ന്ത്രം സ്ഥാ​​പി​​ക്കു​​മെ​​ന്നും സി.​​എ​​ഫ്. തോ​​മ​​സ് പ​​റ​​ഞ്ഞു. സ്‌​​റ്റേ​​ഡി​​യം ഭാ​​ഗ​​ത്തെ ക​​വാ​​ട​​മാ​​ണ് ആ​​ദ്യം നി​​ര്‍​മി​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ല്‍ ഇ​​പ്പോ​​ള്‍ പ്ര​​ധാ​​ന ക​​വാ​​ട​​ത്തി​​ലൂ​​ടെ മാ​​ത്ര​​മേ പ്ര​​വേ​​ശ​​നം ഉ​​ണ്ടാ​​യി​​രി​​ക്കു​​ക​​യു​​ള്ളു.
നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യ മെ​​റ്റേ​​ണി​​റ്റി ബ്ലോ​​ക്കി​​ന്‍റെ വ​​യ​​റിം​​ഗ് ജോ​​ലി​​ക​​ള്‍ വേ​​ഗ​​ത്തി​​ലാ​​ക്കി ഈ ​​കെ​​ട്ടി​​ടം തു​​റ​​ക്കു​​ന്ന​​തി​​നു ന​​ട​​പ​​ടി പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും എം​​എ​​ല്‍​എ കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ മാ​​ത്യു മ​​ണ​​മേ​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മു​​നി​​സി​​പ്പ​​ല്‍ വൈ​​സ്
ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സു​​മ ഷൈ​​ന്‍, സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മ​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ റ്റി.​​പി. അ​​നി​​ല്‍​കു​​മാ​​ര്‍, വാ​​ര്‍​ഡ് കൗ​​ണ്‍​സി​​ല​​ര്‍ സാ​​ജ​​ന്‍ ഫ്രാ​​ന്‍​സി​​സ്, ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ റ്റി.​​വി. ഇ​​സ്മ​​യി​​ല്‍, പി.​​എ​​ന്‍. നൗ​​ഷാ​​ദ്, ജോ​​സു​​കു​​ട്ടി നെ​​ടു​​മു​​ടി, എം.​​എ​​സ്. വി​​ശ്വ​​നാ​​ഥ​​ന്‍, രാ​​ജു ആ​​ന്റ​​ണി, സാ​​ബു കോ​​യി​​പ്പ​​ള്ളി, ബി​​ജോ​​യ് പ്ലാ​​ത്താ​​നം, പി.​​എ​​ന്‍. ഗം​​ഗാ​​ധ​​ര​​ന്‍, കെ.​​റ്റി. തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.