ജില്ലകളിൽ അ​ഗ്രോ​പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കും: മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ

10:16 PM Mar 21, 2017 | Deepika.com
ഈ​രാ​റ്റു​പേ​ട്ട: കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ഗുണപരമായ മാ​റ്റ​ങ്ങ​ൾക്കു വേണ്ടി എല്ലാ ജില്ലകളിലും അ​ഗ്രോ​ പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കു മെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. ഈ​രാ​റ്റു​പേ​ട്ട ബ്‌ളോ​ക്ക് കാ​ർ​ഷി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കോ​ട്ട​യ​ത്ത് റ​ബ​ർ, ഇ​ടു​ക്കി​യി​ൽ സു​ഗ​ന്ധ​വി​ള, തൃ​ശൂ​രി​ൽ പ​ഴ​വ​ർ​ഗ​ങ്ങ​ൾ അധിഷ്ഠിത അ​ഗ്രോ​പാ​ർ​ക്കു​ക​ളാ​ണു കൃ​ഷി​വ​കു​പ്പ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൃ​ഷി വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കും. ഇ​നി​മു​ത​ൽ കൃ​ഷി പ​ഠി​ക്കാ​തെ ഒ​രു കു​ട്ടി​യും എ​സ്എ​സ്എ​ൽ​സി പാ​സാ​കു​ക​യി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും പ്ര​ത്യേ​കം പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കും. നെ​ൽ​പ്പാ​ടം നി​ക​ത്തു​ന്ന​വ​രെ മു​ക്കാ​ലി​യി​ൽ​കെ​ട്ടി അ​ടി​ക്കാ​ൻ ജ​ന​ങ്ങ​ൾ ത​യാ​റാ​ക​ണം. പാ​ട​ങ്ങ​ളും കു​ള​ങ്ങ​ളും തോ​ടു​ക​ളും നി​ക​ത്തി​യ​താ​ണ് രൂ​ക്ഷ​മാ​യ ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​നു കാ​ര​ണം. ജ​ല​സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. ജൈ​വ​കൃ​ഷി ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം. മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി കാ​ർ​ഷി​ക​മേ​ഖ​ല പു​ഷ്‌​ടി​പ്പെ​ടു​ത്താ​നാ​ണ് കാ​ർ​ഷി​ക അ​ഗ്രോ​പാ​ർ​ക്കു​ക​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് 1050 വി​ഷു​ക്ക​ണി ഔ​ട്ട്‌​ലെ​റ്റു​ക​ൾ ആ​രം​ഭി​ച്ച് പ​ച്ച​ക്ക​റി​ക​ൾ വി​ല​കു​റ​ച്ച് ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു തീ​രു​മാ​ന​മെ​ടു​ത്ത​താ​യി മ​ന്ത്രി പ​റ​ഞ്ഞു. പാ​ല​ങ്ങ​ളും റോ​ഡു​ക​ളും നി​ർ​മി​ക്കു​ക മാ​ത്ര​മ​ല്ല ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ല​ക്ഷ്യ​മെ​ന്നും വ​രും​ത​ല​മു​റ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ശു​ദ്ധ​ജ​ല​വും ജൈ​വ​കൃ​ഷി​ക​ളും കേ​ര​ള​ത്തി​ൽ തി​രി​കെ​യെ​ത്ത​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.‌‌‌‌
പി.​സി. ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ സു​മ ഫി​ലി​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ലി​സി സെ​ബാ​സ്റ്റ്യ​ൻ, ലി​സി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സി. ജ​യിം​സ്, ര​മേ​ഷ് ബി. ​വെ​ട്ടി​മ​റ്റം, മി​നി സാ​വി​യോ, ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ, സ​തി വി​ജ​യ​ൻ, ഷൈ​നി സ​ന്തോ​ഷ്, ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ, ഷീ​ബാ​മോ​ൾ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ എ.​വി. സാ​മു​വ​ൽ, സ​ജീ​വ​ൻ ഗോ​പാ​ല​ൻ, സൗ​മ്യ ബി​ജു, രോ​ഹി​ണി​ഭാ​യി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, കെ.​ആ​ർ. മോ​ഹ​ന​ൻ​നാ​യ​ർ, തോ​മ​സ് വ​ട​ക​ര, ആ​നി​യ​മ്മ സ​ണ്ണി, ബി​നോ​യി ജോ​സ​ഫ്, മ​റി​യാ​മ്മ ഫെ​ർ​ണാ​ണ്ട​സ്, റോ​ഷ്നി ടോ​മി, സി​ന്ധു ഷാ​ജി, ബി​ഡി​ഒ കെ.​വി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. പ്രേം​ജി സ്വാ​ഗ​ത​വും കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ജോ​ർ​ജ് ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.‌‌‌‌