പൂഞ്ഞാർ: തെക്കേക്കര പഞ്ചായത്തിൽ സന്പൂർണ വൈദ്യുതീകരണ പ്രഖ്യാപനവും ജലദിനാഘോഷവും എസ്സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണവും കെട്ടിടനികുതി അടയ്ക്കുന്നതിനുള്ള ഇ-പെയ്മെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഇന്നു രാവിലെ 11 നു നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സ്നേഹാധനൻ, സെക്രട്ടറി ടി.ആർ. ശ്രീകാന്ത്, കെഎസ്ഇബി ഈരാറ്റുപേട്ട ഡിവിഷൻ അസി. എൻജിനിയർ ബാബുജാൻ, പൂഞ്ഞാർ ഡിവിഷൻ അസി. എൻജിനിയർ സുനിത, ത്രിതല പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പ്രസംഗിക്കും.
പഞ്ചായത്തിൽ വൈദ്യുതി ഇല്ലാതിരുന്ന 42 പേർക്കാണ് പുതുതായി വൈദ്യുതി കണക്ഷൻ കൊടുത്തത്. ഇതിനുവേണ്ടിവന്ന ചെലവ് എംഎൽഎ ഫണ്ട്, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾ വഴിയാണു സമാഹരിച്ചത്. രാവിലെ പത്തിന് മണ്ണ്, ജലം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് കെ.കെ. സുരേഷ്കുമാർ ക്ലാസെടുക്കും.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് സന്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം ഇന്ന്
10:16 PM Mar 21, 2017 | Deepika.com