ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​മാ​യി മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്ത്‌‌‌‌

10:16 PM Mar 21, 2017 | Deepika.com
മ​ര​ങ്ങാ​ട്ടു​പി​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത​കേ​ര​ളം പ​ദ്ധി​തി​യി​ൽ​പ്പെ​ടു​ത്തി വ​ലി​യ​തോ​ട് വൃ​ത്തി​യാ​യി സം​ര​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. വ​ലി​യ​തോ​ട് മു​ക്കാ​ന ജം​ഗ്ഷ​ൻ മു​ത​ൽ ആ​ണ്ടൂ​ർ വ​രെ​യു​ള്ള ര​ണ്ടു കി​ലോ​മീ​റ്റ​ർ തോ​ട് വൃ​ത്തി​യാ​ക്കി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്കാ​ണ് ജ​ല​ദി​ന​ത്തി​ൽ തു​ട​ക്ക​മാ​കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി പ്ലാ​ൻ​ഫ​ണ്ടി​ൽ​നി​ന്നും 4.5 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ടാ​ക്സി സ്റ്റാ​ൻ​ഡ് മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​റാ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ല​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മോ​ളി ലൂ​ക്കാ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​നി​ത രാ​ജു, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ നി​ർ​മ​ല ദി​വാ​ക​ര​ൻ, ലി​ല്ലി മാ​ത്യു, പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്‌​ട​ർ ജെ. ​ബെ​ന്നി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ജോ​ർ​ജ്, പഞ്ചായത്ത് മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.‌‌‌‌