എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നു പീ​ഡ​ന​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട്: സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ‌‌‌‌

10:07 PM Mar 21, 2017 | Deepika.com
പാ​ലാ: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം കേ​ര​ള​ത്തി​ൽ പീ​ഡ​ന​പ​ര​ന്പ​ര​യാ​ണു ന​ട​ക്കു​ന്ന​തെ​ന്നും പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണു എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റേ​തെ​യും പാ​ലാ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യെ ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​പ​മാ​നി​ച്ച​വ​ർ​ക്കെ​തി​രേ ദു​ർ​ബ​ല​മാ​യ കേ​സെ​ടു​ത്ത് പോ​ലീ​സ് ഒ​ത്തു​ക​ളി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ ആ​രോ​പി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ഉ​രു​ളി​കു​ന്ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ചി​ൽ ബെ​റ്റി ഷാ​ജു, ഷെ​റി​ൻ പു​ത്തേ​ട്ട്, ഷൈ​ല​ജ ര​വീ​ന്ദ്ര​ൻ, ജോ​സു​കു​ട്ടി പൂ​വേ​ലി​ൽ, ജോ​ജോ കു​ട​ക്ക​ച്ചി​റ, രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ൽ, ഷെ​യ്ൻ ജോ​സ​ഫ്, തോ​മ​സ് കോ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.‌‌‌‌