ഉ​ഴ​വൂ​ർ കെ.​ആ​ർ. നാ​രാ​യ​ണ​ൻ ആ​ശു​പ​ത്രി: അ​ര​ക്കോ​ടി​യു​ടെ എം​എ​ൽ​എ ഫ​ണ്ടി​ന് അ​നു​മ​തി‌‌‌‌

10:07 PM Mar 21, 2017 | Deepika.com
ഉ​ഴ​വൂ​ർ: കെ.​ആ​ർ. നാ​രാ​യ​ണ​ൻ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ വി​വി​ധ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച അ​ര​ക്കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​താ​യി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. ‌‌‌‌
ആ​ശു​പ​ത്രി​യു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഫ​ണ്ടി​ന് കാ​ല​താ​മ​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് തു​ക അ​നു​വ​ദി​ച്ച​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പു​തി​യ ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ക. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ബ്ലോ​ക്ക് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. ‌‌‌‌
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ആ​ശു​പ​ത്രി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ൽ നേ​രി​ട്ട സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​താ​യും മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഡ​യ​റ​ക്‌​ട​റേ​റ്റി​ൽ നി​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച ആ​വ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തൃ​പ്തി​ക​ര​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യ​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​നു​ള്ള എ​ൻ​ഒ​സി ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ ഫ​യ​ലി​ന്മേ​ൽ ഉ​ട​നെ ഉ​ത്ത​ര​വ് ല​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.
ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കെ​ട്ടി​ട ന​ന്പ​രി​ടാ​ൻ ക​ഴി​യൂ​വെ​ന്ന സാ​ഹ​ച​ര്യം ഇ​തോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടും. കെ​ട്ടി​ട ന​ന്പ​ർ ല​ഭി​ച്ചാ​ലു​ട​നെ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ അ​പേ​ക്ഷി​ക്കാ​നു​ള്ള ഫ​ണ്ട് ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
ആ​ശു​പ​ത്രി​യി​ൽ വി​വി​ധ സ്പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ളു​ടെ ഫ​യ​ലി​ന്മേൽ സ​ർ​ക്കാ​ർ എ​ത്ര​യും വേ​ഗം അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ​യ്ക്ക് സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.