കി​ണ​റു​ക​ൾ റീ​ചാ​ർ​ജ് ചെ​യ്തു:‌ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി‌

10:07 PM Mar 21, 2017 | Deepika.com
മ​ണി​മ​ല: കി​ണ​റു​ക​ൾ റീ​ചാ​ർ​ജ് ചെ​യ്ത​തോ​ടെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി. സു​സ്ഥി​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച കി​ണ​ർ റീ​ചാ​ർ​ജിം​ഗി​ലൂ​ടെ​യാ​ണ് മ​ണി​മ​ല പ​ഞ്ചാ​യ​ത്തി​ലെ അ​റു​പ​തു കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ച്ച​ത്.
എ​ല്ലാ വ​ർ​ഷ​വും കി​ണ​റു​ക​ൾ വ​റ്റു​ക​യും വെ​ള്ളം വി​ല​യ്ക്കു​വാ​ങ്ങി ഒ​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ കി​ണ​റു​ക​ളാ​ണ് റീ​ചാ​ർ​ജ് ചെ​യ്ത​ത്. ഇ​തു​മൂ​ലം ക​ടു​ത്ത വേ​ന​ലി​ലും ഇ​ക്കു​റി ജ​ല​ക്ഷാ​മ​മു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ജൂ​ൺ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ നി​ർ​മി​ച്ച കി​ണ​ർ റീ​ചാ​ർ​ജിം​ഗി​ലൂ​ടെ ഉ​റ​വ​യി​ലേ​ക്ക് മ​ഴ​വെ​ള്ളം ശേ​ഖ​രി​ച്ചി​രു​ന്ന​തി​നാ​ൽ കി​ണ​റ്റി​ൽ വേ​ന​ൽ​ക്കാ​ല​ത്തും വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ ഒ​രാ​ഴ്ച​യാ​യി ല​ഭി​ക്കു​ന്ന മ​ഴ​വെ​ള്ളം റീ​ചാ​ർ​ജിം​ഗ് വ​ഴി​യാ​യി കി​ണ​റി​ലേ​ക്കും എ​ത്തു​ന്നു. ‌
പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ ഉ​പ്പു​കു​ളം നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് സു​സ്ഥി​ര കി​ണ​ർ റീ​ചാ​ർ​ജിം​ഗു​ക​ൾ ക​ർ​ഷ​ക​ർ​ക്കു നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ‌