മി​ക​ച്ച നി​ല​വാ​ര​ത്തി​ല്‍ ആ​നി​ത്തോ​ട്ടം പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​മെ​ന്ന് എം​എ​ൽ​എ‌

10:03 PM Mar 21, 2017 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ച്ച് മി​ക​ച്ച നി​ല​വാ​ര​ത്തി​ല്‍ ആ​നി​ത്തോ​ട്ടം പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​മെ​ന്ന് ഡോ.​എ​ന്‍ ജ​യ​രാ​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും അ​നാ​വ​ശ്യ കാ​ല​താ​മ​സ​വും ഉ​ണ്ടാ​വു​ന്ന​താ​യി ആ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ ആ​നി​ത്തോ​ട്ടം പാ​ലം നി​ർ​മാ​ണം ത​ട​ഞ്ഞി​രു​ന്നു. ഇ​തെ തു​ട​ര്‍​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രും എം​എ​ൽ​എ​യും ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി​യ​ത്. ‌
അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​മാ​ണ് നി​ര്‍​മാ​ണ​ത്തി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. പു​ഴ​യി​ലെ വെ​ള്ള​മൊ​ഴു​ക്ക് നി​യ​ന്ത്രി​ച്ച് തു​ട​ര്‍​ന്നു​ള്ള കോ​ണ്‍​ക്രീ​റ്റ് പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തി​നു വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു ന​ല്‍​കി. പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്ക് മൂ​ല​മാ​ണ് പു​തു​താ​യി വാ​ര്‍​ക്ക ന​ട​ത്തി​യ കോ​ണ്‍​ക്രീ​റ്റ് തൂ​ണി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗം അ​ട​ര്‍​ന്നു പോ​യ​തെ​ന്നും ഇ​ത് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​നും എം​എ​ൽ​എ യെ ​ബോ​ധ്യ​പ്പെ​ടു​ത്തി. ‌
‌ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​എ. ഷെ​മീ​ര്‍, വാ​ര്‍​ഡം​ഗം ബീ​ന ജോ​ബി, പാ​ലം നി​ര്‍​മാ​ണ​ത്തി​ന്‍റെ മേ​ല്‍ നോ​ട്ടം വ​ഹി​ക്കു​ന്ന എ​എ​ക്‌​സ്ഇ അ​ശോ​ക​ന്‍, എ.​ഇ. ബെ​ന്‍​സി​ലാ​ല്‍ എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ‌