സെന്റ് ഡൊമിനിക്സിന് റാങ്കുകളുടെ തിളക്കം
10:03 PM Mar 21, 2017 | Deepika.com
കാഞ്ഞിരപ്പള്ളി: എംജി യൂണിവേഴ്സിറ്റിയുടെ എംഎ ഇക്കണോമിക്സ് പരീക്ഷയിൽ സെന്റ് ഡൊമിനിക്സ് കോളജിലെ സിയാന പി.എസ്-ന് ഒന്നാം റാങ്കും അനു ജോസഫിന് ആറാം റാങ്കും ലഭിച്ചു. റാങ്ക് ജേതാക്കളെയും പരിശീലിപ്പിച്ച അധ്യാപകരെയും പ്രിൻസിപ്പൽ ഡോ. കെ. അലക്സാണ്ടർ, മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ എന്നിവർ അനുമോദിച്ചു.