ന​ഷ്ട​പ്പെ​ട്ട അ​ഞ്ഞൂ​റ് കി​ട്ടി​യ​പ്പോ​ൾ‌ ഒ​റ്റ​മു​റി വീ​ട്ടി​ൽ​നി​ന്നി​റ​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി ആ​യി​രം‌

10:03 PM Mar 21, 2017 | Deepika.com
എ​രു​മേ​ലി: ബ​സ് യാ​ത്ര​യ്ക്കി​ടെ ന​ഷ്ട​പ്പെ​ട്ട പ​ഴ്സും അ​ഞ്ഞൂ​റ് രൂ​പ​യും ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ തി​രി​ച്ചു​കി​ട്ടി​യ​പ്പോ​ൾ അ​ത് ഇ​ര​ട്ടി​യാ​ക്കി കാ​രു​ണ്യം പ​ക​ർ​ന്നു. എ​രു​മേ​ലി​യി​ലാ​ണ് സം​ഭ​വം. ‌ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഒ​റ്റ​മു​റി വീ​ട്ടി​ൽ നി​ന്ന് കു​ടി​യി​റ​ക്ക​പ്പെ​ട്ട കു​ടും​ബ​ത്തി​നാ​ണ് ന​ഷ്ട​പ്പെ​ട്ട പ​ണം കൈ​മാ​റി​യ​ത്. എ​രു​മേ​ലി - റാ​ന്നി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലാ​ണ് യാ​ത്ര​ക്കാ​ര​ൻ പ​ഴ്സ് മ​റ​ന്ന് വെ​ച്ച​ത്. പ​ഴ​്സ് കി​ട്ടി​യ ബ​സ് ജീ​വ​ന​ക്കാ​ർ വി​ലാ​സം ക​ണ്ട് എ​രു​മേ​ലി സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് തു​ക ഇ​ര​ട്ടി​യാ​ക്കി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട കു​ടും​ബ​ത്തി​നാ​യി കൈ​മാ​റു​ന്ന​തി​ലെ​ത്തി​യ​ത് .‌