കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെയും വികസന വിദ്യാകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10.30 ന് ലോക ജലദിനമായി ആചരിക്കും. ശുദ്ധജലത്തിന്റെ പ്രാധാന്യം ലോകജനതയുടെ മുമ്പില്‍ ഉയര്‍ത്തി കാട്ടാനും ശുദ്ധജലത്തിന്റെ ഉറവിടങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം ഊട്ടി ഉറപ്പിക്കാനുമാണ് ലോക ജലദിനാചരണം നടത്തുന്നത്.
ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് അന്നമ്മ ജോസഫ് ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഓഫീസർ മിനി നായര്‍ ക്ലാസ് നയിക്കും.
ലോക ജലദിനാചരണം
10:03 PM Mar 21, 2017 | Deepika.com