ഇടവെട്ടിചിറിയില് നഷ്ടപ്പെട്ട സ്വര്‍ണം കണ്ടുകിട്ടി
09:54 PM Mar 21, 2017 | Deepika.com
ഇടവെട്ടി: ഇടവെട്ടി ചിറ നവീകരണത്തിനിടെ ചിറയില്‍ നഷ്ടപ്പെട്ട ഒരു പവന് തൂക്കം വരുന്ന സ്വര്‍ണം കണ്ടു കിട്ടി. മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രവര്‍ത്തകന്റെ സ്വര്‍ണമാണ് ഇന്നലെ ചിറനവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു ലഭിച്ചത്. നാലുമാസം മുന്‍പ് ജയ്ഹിന്ദ് ലൈബ്രറിയിലെ 200 ഓളം പ്രവര്‍ത്തകര്‍ ചേര്‍ന്നു ചിറയിലെ പുല്ല് നീക്കം ചെയ്യുന്നതിനിടെയാണ് മോതിരം നഷ്ടപ്പെട്ടത്. കണ്ടെടുത്ത മോതിരം തൊഴിലുറപ്പ് തൊഴിലാളികളുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈബ്രറി ഭാരവാഹകള്ക്കു കൈമാറി. വാര്‍ഡ് അംഗം ടി.എം മുജീബ്, ഷീജ നൗഷാദ്, സീന നവാസ്, ബീവിസലിം, പി.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.