കപ്പന: വിലക്കുറവും വിളനാശവുംമൂലം ദുരിതത്തിലായ ജില്ലയിലെ ചെറുകിട കർഷകരെ സംരക്ഷിക്കാൻ കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ നേതൃത്വത്തിൽ കർഷക ഫെഡറേഷൻ ഭാരവാഹികൾ നിവേദനംനൽകി.
കുരുമുളകിന്റെ തറവില 800 രൂപയായി നിജപ്പെടുത്തുക, എല്ലാവിധ ജപ്തി നടപടികളും നിർത്തിവയ്ക്കുക, 2013 മുതലുള്ള കൃഷിനാശത്തിന്റെ നഷ്ടപരിഹാരം ഉടൻ വിതരണംചെയ്യുക, ഇറക്കുമതി നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് കുരുമുളക് കർഷക ഫെഡറേഷൻ നൽകിയത്.
ഡിസിസി പ്രസിഡന്റിനൊപ്പം ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ, ഭാരവാഹികളായ ഷിജോ ഫിലിപ്പ്, ഉണ്ണി എം. തോമസ്, അഷറഫ് പുളിയന്മല എന്നിവരുമുണ്ടായിരുന്നു.
നിവേദനം നൽകി
09:47 PM Mar 21, 2017 | Deepika.com